1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2016

സ്വന്തം ലേഖകന്‍: ബ്രൗസറുകളുടെ പോരാട്ടത്തില്‍ ഗൂഗിള്‍ ക്രോം മൈക്രോസോഫ്റ്റ് എഡ്ജിനെ മലര്‍ത്തിയടിച്ചു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനു പകരം മൈക്രോസോഫ്റ്റ് രംഗത്തിറക്കിയ എഡ്ജ് ഗൂഗിള്‍ ക്രോമിനു മുന്നില്‍ പതറുന്ന കാഴ്ചയാണ് വെബ് ലോകത്ത്.

ബ്രൗസറുകളുടെ മത്സരത്തില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ 41.6 ശതമാനം ഉപയോക്താക്കളുമായി ഒന്നാമതെത്തി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണു ഗൂഗിളിന്റെ വിജയം. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 41.3 ശതമാനം ഉപയോക്താക്കളുടെ പിന്തുണയാണ് കിട്ടിയത്.

2015 ജൂണിലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ കഷ്ടകാലം തുടങ്ങിയത്. 9.76 ശതമാനം പേരുടെ പിന്തുണയോടെ ഫയര്‍ഫോക്‌സ് മൂന്നാമതും സഫാരി (4.91 ശതമാനം) നാലാമതുമെത്തി. 1996 ല്‍ ബ്രൗസര്‍ രംഗത്ത് 96 ശതമാനമായിരുന്നു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ സ്വാധീനം. യാഹൂ അടക്കമുള്ള വന്‍കിടസ്ഥാപനങ്ങള്‍ രംഗത്തെത്തിയെങ്കിലും കുത്തക തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

1995 ല്‍ വിന്‍ഡോസ് 95 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിക്കപ്പെട്ടത്. മാസങ്ങള്‍ക്കുള്ളില്‍ നെറ്റ്‌സ്‌കേപ് നാവിഗേറ്റരെ പിന്തള്ളി എക്‌സ്‌പ്ലോറര്‍ ഒന്നാമതെത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.