1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2016

സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എ.സി) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സ്വദേശി ടിന ദാബി, കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, ശശാങ്ക് ത്രിപാദി, ആശിഷ് തിവാരി, ശരണ്യ ആരി, കുംഭീജ്കര്‍ യോഗേഷ് വിജയ്, കരണ്‍ സത്യാര്‍ഥി, അനുപം ശുക്ല എന്നിവരാണ് ഒന്നു മുതല്‍ പത്തു വരെയുള്ള റാങ്കുകള്‍ സ്വന്തമാക്കിയത്.

മലയാളികളായ സി. കീര്‍ത്തി (14 ആം റാങ്ക്), മലപ്പുറം സ്വദേശി ഒ. ആനന്ത് (33 ആം റാങ്ക്) എന്നിവര്‍ പട്ടികയില്‍ ഇടം നേടി. 1078 ഉദ്യോഗാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 499 പേര്‍ ജനറല്‍ കാറ്റഗറിയിലാണ്. 314 പേര്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 176 പേര്‍ പട്ടികജാതിയില്‍നിന്നും 89 പേര്‍ പട്ടികവിഭാഗത്തില്‍ നിന്നും ഉള്ളവരാണ്. 172 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.

ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍നിന്ന് പൊളിറ്റിക്‌സില്‍ ബിരുദമെടുത്ത ടീന ആദ്യ അവസരത്തില്‍ തന്നെ സ്വപ്നം നേട്ടം സ്വന്തമാക്കുകയായിരുന്നു. കശ്മീരിലെ അനന്ത്‌നാഗില്‍ നിന്നുള്ള അത്താര്‍ ഖാന് പോയവര്‍ഷം ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസില്‍ പ്രവേശം ലഭിച്ചിരുന്നു. കശ്മീര്‍ കാഡറില്‍ സേവനമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അത്താര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2015 ഡിസംബറില്‍ നടന്ന പരീക്ഷയുടെയും 2016 മാര്‍ച്ച്‌മേയ് മാസങ്ങളില്‍ നടന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെന്‍ട്രല്‍ സര്‍വീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസസ് എന്നീ സുപ്രധാന തസ്തികകളിലേക്ക് ട്രെയിനിങ്ങിന് ശേഷം ജേതാക്കളെ നിയമിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.