1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ രണ്ടു ഭീകരരെ കൊല്ലാനായി ബലി കഴിച്ചത് 105 സാധാരണക്കാരുടെ ജീവന്‍, ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മൊസൂളിലെ ഐ.എസ്. താവളമായ ഒരു കെട്ടിടത്തിനുനേരെ യു.എസ്. സൈന്യം വ്യോമാക്രമണം നടത്തിയത്.

ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 36 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ക്കെതിരെ സഖ്യസേനയുടെ ആക്രമണം തുടങ്ങിയതിനുശേഷം സാധാരണക്കാര്‍ക്കുനേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

സാധാരണക്കാര്‍ക്ക് അപകടം ഉണ്ടാകാതിരിക്കാന്‍ വീര്യം കുറഞ്ഞ ബോംബുകളാണ് ആക്രമണത്തിനു ഉപയോഗിച്ചത് എന്നാല്‍ ഐഎസ് സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ മൂലമുണ്ടായ തുടര്‍ സ്‌ഫോടനങ്ങളിലാണ് കെട്ടിടം തകര്‍ന്നത്. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് അമേരിക്ക നേരത്തെ സമ്മതിച്ചിരുന്നു.

ഒളിച്ചിരുന്ന രണ്ട് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പക്ഷേ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ സാധാരണക്കാരായ ആളുകളും ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ ശക്തിയേറിയ സ്‌ഫോടക വസ്തുക്കള്‍ ഐ.എസ്. ഭീകരര്‍ സൂക്ഷിച്ചിരുന്നുവെന്നും ഇതു പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നും പെന്റഗണ്‍ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.