1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

ജയ്സൺ ജോർജ്ജ്: മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെയും താരങ്ങളെയും കൈരളിക്കു സമ്മാനിച്ച മഹാ കലാ പ്രസ്ഥാനമാണ് കൊച്ചിൻ കലാഭവൻ. ദിവംഗതനായ ആബേലച്ചന്റെ നേതൃത്വത്തിൽ സംഗീതാധ്യാപകനായിരുന്ന കെ കെ ആൻറണിയും ഒപ്പം ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസും ചേർന്നാണ് 1969 -ൽ കലാഭവന് രൂപം കൊടുക്കുന്നത്. കേവലം ഒരു സംഗീത പരിശീലന സ്ഥാപനമായി ആരംഭിച്ച കലാഭവൻ യഥാർത്ഥത്തിൽ ഇന്ന് ഒരു house of Arts ആയി ലോകമെങ്ങും പടർന്നു പന്തലിച്ചു നിൽക്കുകയാണ്. കേരളത്തിൽ ആദ്യമായി പ്രൊഫഷണൽ ഗാനമേളകൾക്കും സ്റ്റേജ് പ്രോഗ്രാമ്മുകൾക്കും തുടക്കം കുറിച്ചത് കൊച്ചിൻ കലാഭവനാണ്. ലോകത്തിന്റെ ഏതു കോണുകളിലൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ സ്റ്റേജ് പ്രോഗ്രാമ്മുകളുമായി കൊച്ചിൻ കലാഭവൻ കടന്നു ചെന്നിട്ടുണ്ട്.

മിമിക്രി എന്ന മലയാളത്തിന്റെ മാത്രം സ്വന്തമായ കലാ രൂപത്തിന് ആരംഭം കുറിച്ചതും അത് ഒരു പ്രൊഫഷണൽ സ്റ്റേജ് കലാ രൂപമായി “മിമിക്‌സ് പരേഡ്” എന്ന പേരിൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി അവതരിപ്പിച്ചതും കൊച്ചിൻ കലാഭവനാണ് . ഇന്ന് മലയാളത്തിലെ പ്രശസ്‌ത സിനിമ സംവിധായകനായ സിദ്ദിഖ്,പ്രശസ്‌ത നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ, കലാഭവൻ അൻസാർ, കെ സ് പ്രസാദ്,വർക്കിച്ചൻ, കലാഭവൻ റഹ്‌മാൻ എന്നിവരടങ്ങുന്നതായിരുന്നു കലാഭവന്റെ ആദ്യത്തെ മിമിക്രി ട്രൂപ്പ് എണ്ണമറ്റ മലയാള സിനിമ താരങ്ങളെയും സംവിധായകരെയും അണിയറ പ്രവർത്തകരെയുമാണ് കലാഭവൻ കൈരളിക്ക് സംഭാവന ചെയ്തിരിക്കുന്നത്, യഥാർത്ഥത്തിൽ മലയാള സിനിമയിലേക്കുള്ള ഒരു ചവിട്ടു പടിയായാണ് കലാഭവനെ സിനിമ രംഗത്തുള്ളവർ നോക്കിക്കാണുന്നത് .

പ്രശസ്‌ത സിനിമ താരങ്ങളും സംവിധായകരും അണിയറ പ്രവർത്തകരുമായ ജയറാം, ദിലീപ്, സിദ്ദിഖ് ലാൽ , സലിം കുമാർ, ഹരിശ്രീ അശോകൻ, K S പ്രസാദ്, നാദിർഷാ,കലാഭവൻ ഷാജോൺ, കലാഭവൻ, റാഫി- മെക്കാർട്ടിൻ , ബേണി -ഇഗ്‌നേഷ്യസ്,ബിന്ദു പണിക്കർ, തെസ്‌നിഖാൻ, ഗായിക സുജാത മോഹൻ, മൺ മറഞ്ഞുപോയ താരങ്ങളായ കലാഭവൻ മണി, കലാഭവൻ അബി, N F വർഗീസ് തുടങ്ങി എണ്ണമറ്റ താരങ്ങൾ കലാഭവനിലൂടെ മലയാള സിനിമയുടെ പടി ചവിട്ടിക്കയറിയവരാണ്.

കൊച്ചിൻ കലാഭവൻ എന്ന മഹാ കലാ പ്രസ്ഥാനം അതിന്റെ മനോഹരങ്ങളായ അൻപതു വർഷങ്ങൾ പിന്നിടുകയാണ്, ഭാരതത്തിന്റെ തനത് കലകളും സംസ്ക്കാരവും ഒപ്പം മലയാള ഭാഷയെയും ലോകം മുഴുവൻ എത്തിക്കുക എന്ന ഉദ്യമം മുൻ നിർത്തി ലോകത്തിൽ മലയാളികൾ ഉള്ളെടുത്തെല്ലാം കലാഭവൻ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു . UAE ഖത്തർ, കുവൈറ്റ്, ബഹറിൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും മറ്റ് ഏഷ്യൻ രാജ്യങ്ങളും കടന്നു കലാഭവൻ യുകെയിലും പ്രവർത്തനമാരംഭിക്കുകയാണ്.

ഈ വരുന്ന ഫെബ്രുവരി ഒന്നാം തിയതി ശനിയാഴ്ച്ച, ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ UUKMA (യുണിയൻ ഓഫ് മലയാളി അസ്സോസിയേഷൻസ്) ലണ്ടനിൽ സംഘടിപ്പിച്ചിരിക്കുന്ന “യുക്‌മ ആദര സന്ധ്യ 2020” മെഗാഷോയിൽ വെച്ചായിരിക്കും “കൊച്ചിൻ കലാഭവൻ ലണ്ടൻ”അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് ഔദ്യോദികമായി ഉത്‌ഘാടനം ചെയ്യപ്പെടുക.ഫെബ്രുവരി ഒന്നാംതീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണി മുതൽ ലണ്ടനിലെ എൻഫീൽഡിലുള്ള സെന്റ് ഇഗ്‌നേഷ്യസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങറുന്നത്, കോച്ചിൻ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ശ്രീ K S പ്രസാദ് “കലാഭവൻ ലണ്ടൻ അക്കാദമി” ക്ക്‌ ആരംഭം കുറിക്കും.

ഭാരതീയവും കേരളീയവുമായ കലാ രൂപങ്ങളെ, സ്വദേശികൾക്കും വിദേശികൾക്കും പരിചയപ്പെടുത്തുകയും, സംഗീതം, നൃത്തം, അഭിനയം വാദ്യോപകരണങ്ങളുടെ പരിശീലനം തുടങ്ങി കളരിപ്പയറ്റ് വരെയുള്ള കലകളിൽ പരിശീലനം നൽകുക എന്നിവയാണ് കലാഭവൻ ലണ്ടന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രവർത്തന പാരമ്പര്യവും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ ശിക്ഷണത്തിൽ ആയിരിക്കും പരിശീലന കളരികൾ ആരംഭിക്കുക.

കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഗീത, നൃത്ത, അഭിനയ കളരികൾ സംഘടിപ്പിക്കുക, ഇതര സംഘടനകളുമായി ചേർന്ന് മലയാളികളും മറ്റു ഭാഷകളിൽ നിന്നുള്ളവരും തദ്ദേശീയരും ആയ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി സ്‌റ്റേജ് ഷോകൾ സംഘടിപ്പിക്കുക, , പ്രവാസികളും യുകെയിൽ വളർന്നുവരുന്നവരുമായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെ കലാഭവൻ ലണ്ടന്റെ പ്രധാന ലക്ഷ്യങ്ങളാണ് കലാഭവൻ ലണ്ടൻ സെന്ററിൽ പരിശീലനം നേടുന്നവർക്ക് സ്വദേശിയരും വിദേശിയരും പ്രശസ്‌തരുമായ സെലിബ്രിറ്റികളോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യുവാനുള്ള അവസരം ലഭിക്കുന്നതാണ്. യുകെയിൽ വളർന്നു വരുന്ന പ്രവാസി മലയാളികളായ കലാ പ്രവർത്തകരെ കലയുടെ ഉയരങ്ങളിൽ എത്തിപ്പെടാൻ സഹായിക്കുക എന്ന ധൗത്യം കൂടി കലാഭവൻ ലണ്ടന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

യുകെയിലെ സാമൂഹിക സാംസ്ക്കാരിക കലാ രംഗങ്ങളിൽ നിറ സാന്നിധ്യവും അറിയപ്പെടുന്ന അഭിനേതാവുമായ ലണ്ടനിൽ നിന്നുള്ള ശ്രീ ജെയ്‌സൺ ജോർജ് ആണ് “കൊച്ചിൻ കലാഭവൻ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് -ന്റെ സാരഥി. വർണ്ണോജ്വലങ്ങളായ കലാ പരിപാടികൾ കൊണ്ട് സമ്പുഷ്ടമായ “യുക്മ ആദര സന്ധ്യ 2020 “ ആസ്വദിക്കാനും കലാഭവൻ ലണ്ടന്റെ ഉത്‌ഘാടനത്തിൽ പങ്കാളികളാകാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

venue : St: Ignasious College Hall,
Turkey Street, Enfield London, EN1 4NP
Date : 1st February 2020
Time: 2pm onwards

കൂടുതൽ വിവരങ്ങൾക്ക് : 07841 613973

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.