1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സമാധാനത്തിന്റെ പ്രകാശം പരക്കുന്നു, ആഭ്യന്തര യുദ്ധത്തിലേക്ക് മടങ്ങില്ലെന്ന് ഫാര്‍ക് വിമതര്‍. ഞായറാഴ്ച മുതല്‍ കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ 50 വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് അവസാനമാകുകയും ചെയ്തു. കൊളംബിയയെ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്ന നടപടികളിലേക്ക് മടങ്ങില്ലെന്ന് രാജ്യത്തെ ഗറില്ലാ പ്രസ്ഥാനമായ ഫാര്‍കിന്റെ പ്രമുഖ നേതാവ് തിമോച്ചെങ്കോ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടായാലും യുദ്ധത്തിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഫാര്‍ക് വിമതര്‍. എല്ലാ കൊളംബിയക്കാരും വേദന അനുഭവിച്ചിട്ടുണ്ട്. ഗറില്ലാ പോരാളിയുടെ വേദനയും സൈനികന്റെ അമ്മയുടെ വേദനയും ഒരുപോലെ തന്നെയാണ്. നാം ഒരേ രാജ്യത്തിന്റെ ഭാഗമാണ്. മറു ഭാഗത്തിന്റെ മുറിവില്‍ ഉപ്പ് വിതറാന്‍ കഴിയില്ല. ഇത് മുറിവുകള്‍ ഉണക്കാനുള്ള ശ്രമമാണ്, ആവര്‍ത്തിക്കാനുള്ളതല്ല. മറ്റൊരു സംഘര്‍ഷത്തിന്റെ വിത്തുകള്‍ വിതക്കില്ലെന്നും തിമോച്ചെങ്കോ കൂട്ടിച്ചേര്‍ത്തു.

കൊളംബിയയിലെ ഒത്തുതീര്‍പ്പിനെ ചരിത്രപ്രധാനം എന്നാണ് പല നിരീക്ഷകരും പ്രകീര്‍ത്തിക്കുന്നത്. ക്യൂബയിലെ ഹവാനയില്‍ ഓഗസ്റ്റ് 23 നു നടന്ന കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ക്യൂബ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, കൊളംബിയ പ്രസിഡന്റ് യുവാന്‍ മാന്വല്‍ സാന്റോസ് എന്നിവര്‍ക്കു പുറമെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി–മൂണും വെനസ്വേല, ചിലെ എന്നീ മറ്റു രണ്ടു തെക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ പ്രസിഡന്റുമാരും യൂറോപ്യന്‍ രാജ്യമായ നോര്‍വെയുടെ വിദശമന്ത്രിയും സന്നിഹിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.