1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2019

സ്വന്തം ലേഖകന്‍: ‘താങ്കള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോ; വയനാടിന്റെ ചരിത്രം അറിയുമോ,’ വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

താങ്ങള്‍ പഴശിരാജയെ കുറിച്ച് കേട്ടിട്ടുണ്ടോയെന്നും വയനാടിന്റെ ചരിത്രവും പൈതൃകവും താങ്കള്‍ക്ക് അറിയുമോയെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചത്. ബ്രിട്ടിഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മഭൂമിയാണ് വയനാട്. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണ് വയനാട്.

ഇതൊന്നും മോദിക്ക് അറിയാന്‍ തരമില്ല. വയനാട്ടിലെ ജനങ്ങളെ മാത്രമല്ല സ്വാതന്ത്ര്യ സമരത്തെ കൂടിയാണ് മോദി അപമാനിച്ചതെന്നും സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ അവസരമാക്കി; ആചാരം സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല: രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്

മോദി കേരളത്തോടും അതിലുപരി ദക്ഷിണേന്ത്യയോടും മാപ്പ് പറയണം. സ്വാതന്ത്ര്യ സമരത്തെപ്പോലും മോദി അപമാനിച്ചു. ഇന്ത്യയുടെ സംസ്‌ക്കാരത്തെ മോദി അപമാനിച്ചു. മോദിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ചേ തീരൂ. മോദി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണ്. ഹിന്ദുക്കള്‍ അല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണ് വയനാട്.

വയനാടെന്നു പറയുമ്പോള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും അവര്‍ അനഭിമതരാണ് എന്ന സന്ദേശമാണു മോദി നല്‍കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇത്തരത്തില്‍ രാജ്യത്തെ പൗരന്‍മാരെ വേര്‍തിരിച്ചു കാണുന്നതു ലജ്ജാകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു വിലകുറഞ്ഞ രാഷ്ട്രീയമാണു മോദി കളിക്കുന്നതെന്നും മതപരമായി ജനത്തെ വേര്‍തിരിച്ചതിലൂടെ മോദി ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പു ലംഘിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വര്‍ഗീയ പരമാര്‍ശം. ഹിന്ദു മേഖലകളില്‍ മത്സരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ മറ്റിടങ്ങളിലേക്കു മത്സരിക്കാന്‍ പോവുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പേരു നേരിട്ടു പരാമര്‍ശിക്കാതെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ മോദി പരിഹസിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.