1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2015

ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കസര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുന്‍സര്‍ക്കാരിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി നിരവധി സ്ത്രീകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സ്ത്രീള്‍ക്ക് മുന്‍ഗണനയുള്ളൊരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡേവിഡ് കാമറൂണ്‍ നേരത്തെ പറഞ്ഞിരുന്നു. തൊഴില്‍ സാധ്യകളെ വര്‍ദ്ധിപ്പിക്കാനും വെല്‍ഫെയര്‍ ക്യാപ്പില്‍ മാറ്റം വരത്തുന്നതിനെ കുറിച്ചും കാമറൂണ്‍ ക്വീന്‍സ് സ്പീച്ചില്‍ പരാമര്‍ശിച്ചേക്കുമൊണ് ലഭിക്കുന്ന സൂചനകള്‍.

ചൈല്‍ഡ് കെയര്‍ സംബന്ധിച്ച നയങ്ങളിലും മാറ്റമുണ്ടാകും. ഇംഗ്ലണ്ടിലെ മൂന്ന നാല് വയസ്സുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു വര്‍ഷം 570 മണിക്കൂര്‍ ഫ്രീ ഏര്‍ളി എഡ്യുക്കേഷന്‍ അല്ലെങ്കില്‍ ചൈല്‍ഡ് കെയര്‍ ലഭ്യമാണ്. അതായത് ഒരാഴ്ച്ചയില്‍ 15 മണിക്കൂര്‍. തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നടക്കുന്ന സമയത്ത് ചൈല്‍ഡ് കെയര്‍ ഒരാഴ്ച്ച 30 മണിക്കൂര്‍ ആക്കുമെന്ന് കണ്‍സര്‍വേറ്റീവ്‌സ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ബ്രിട്ടീഷ് പൗരന്മാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.