TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2017

സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ കാര്യങ്ങള്‍ നേരാംവണ്ണം നോക്കി ഭരിക്കുക, ഇല്ലെങ്കില്‍ ഭരിക്കാന്‍ അറിയുന്നവര്‍ക്ക് ഭരണചക്രം കൈമാറുക,’ തെരേസാ മേയ്ക്ക് അന്ത്യശാസനം നല്‍കി സ്വന്തം പാര്‍ട്ടി എംപിമാര്‍. തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴ്ച വരുത്തിയതായി ആരോപിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നാല്പ്പതിലേറേ ജൂനിയര്‍ എംപിമാരാണ് പ്രധാനമന്ത്രിക്കെതിരെ പടനയിക്കുന്നത്. പത്തു ദിവസങ്ങള്‍ക്കുളല്ലില്‍ കാര്യങ്ങള്‍ നേരെയാക്കി സുസ്ഥിര ഭരണം ഉറപ്പാക്കിയില്ലെങ്കിലും രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും എംപിമാര്‍ ഭീഷണി മുഴക്കി. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, കേവല ഭൂരിപക്ഷം കളഞ്ഞു കുളിച്ച തെരേസ മേയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ നീക്കം.

തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് പത്തു ദിവസമായിട്ടും പിന്തുണ വാഗ്ദാനം ചെയ്ത ഡിയുപിയുമായി സഖ്യ വ്യവസ്ഥകള്‍ നിശ്ചയിച്ച് മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗവും വരെ പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ നയപ്രഖ്യാപനം കൂടിയായ രാജ്ഞിയുടെ പ്രസംഗത്തില്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, ഫലം പുറത്തു വന്നപ്പോള്‍ കേവല ഭൂരിപക്ഷം നഷ്ടമായതും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തവും മുന്നണി സര്‍ക്കാര്‍ ചര്‍ച്ചകളും എന്നിങ്ങനെ തൊട്ടതെല്ലാം പിഴച്ച അവസ്ഥയിലാണ് തെരേസാ മേയ്. ഈ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിക്ക് അകത്തും പുറത്തും പ്രധാനമന്ത്രിക്കെതിരായ വികാരം ശക്തമാകുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കളും പ്രവര്‍ത്തകരും തെരേസയ്ക്കു പകരം പുതിയ നേതൃത്വം വേണമെന്ന അഭിപ്രായക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കാന്‍സര്‍ ബാധിതനായ ഏഴു വയസുകാരനെ ഒരു ദിവസത്തേക്ക് കുട്ടിപ്പോലീസാക്കി മുംബൈ പോലീസ്; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
കാന്‍സര്‍ ബാധിതനായ ഏഴു വയസുകാരനെ ഒരു ദിവസത്തേക്ക് കുട്ടിപ്പോലീസാക്കി മുംബൈ പോലീസ്; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മതത്തോടെയോ? കേംബ്രിജ് അനലിറ്റിക്കയോട് ഇന്ത്യ
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മതത്തോടെയോ? കേംബ്രിജ് അനലിറ്റിക്കയോട് ഇന്ത്യ
പാക് കോടീശ്വരന്റെ കോടികള്‍ വിലവരുന്ന ഫെരാരി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊടിച്ച് ബ്രിട്ടീഷ് പോലീസ്; വീഡിയോ
പാക് കോടീശ്വരന്റെ കോടികള്‍ വിലവരുന്ന ഫെരാരി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊടിച്ച് ബ്രിട്ടീഷ് പോലീസ്; വീഡിയോ
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പകുതിയോളം ജീവികളും വംശനാശ ഭീഷണിയുടെ വക്കിലെന്ന് പഠന റിപ്പോര്‍ട്ട്
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പകുതിയോളം ജീവികളും വംശനാശ ഭീഷണിയുടെ വക്കിലെന്ന് പഠന റിപ്പോര്‍ട്ട്
ഭാര്യയെ തല്ലിയ ഇന്ത്യന്‍ വംശജന് മാഞ്ചസ്റ്ററില്‍ 10 മാസം തടവ്
ഭാര്യയെ തല്ലിയ ഇന്ത്യന്‍ വംശജന് മാഞ്ചസ്റ്ററില്‍ 10 മാസം തടവ്
457 വിസാ നടപടിക്രമങ്ങള്‍ പുതുക്കി ഓസ്‌ട്രേലിയ; ഇനി ഇംഗ്ലീഷ് ഭാഷാ പരിഞ്ജാനവും ജോലി വൈദഗ്ധ്യവും നിര്‍ബന്ധം
457 വിസാ നടപടിക്രമങ്ങള്‍ പുതുക്കി ഓസ്‌ട്രേലിയ; ഇനി ഇംഗ്ലീഷ് ഭാഷാ പരിഞ്ജാനവും ജോലി വൈദഗ്ധ്യവും നിര്‍ബന്ധം
ഓസ്‌ട്രേലിയയുടെ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നു; ഭീതിയോടെ തീരദേശവാസികള്‍
ഓസ്‌ട്രേലിയയുടെ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നു; ഭീതിയോടെ തീരദേശവാസികള്‍
ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍
ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍
ഓക്‌സ്‌ഫോര്‍ഡി നടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു
ഓക്‌സ്‌ഫോര്‍ഡി നടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു
More Stories..