1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25 ആയി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 979 പേർക്കാണ്.

കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുമ്പോൾ രാജ്യം ഏറെ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. തമിഴ്‌നാട്ടിൽ ഇന്നുമാത്രം എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കേസുകൾ 196 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് എട്ട് പേരാണ്. രാജ്യത്ത് ഇതുവരെ 34,931 രക്തസാംപിളുകളാണ് കോവിഡുമായി ബന്ധപ്പെട്ട് പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തു കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രോഗം ഭേദപ്പെട്ടവർ 10 ശതമാനത്തോളമുണ്ടെന്നത് ആശ്വാസമാണ്. 867 പേർ ചികിത്സയിലാണ്. കേരളവും മഹാരാഷ്ട്രയുമാണു കോവി‍ഡ് കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 186 രോഗികള്‍ ഇവിടെയുണ്ട്. ആറു പേർ മഹാരാഷ്ട്രയിൽ മരിച്ചു. 25 പേർക്കു രോഗം മാറി. കൊറോണ വൈറസിനെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തു സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചാമത്തെ ദിവസമാണു പിന്നിടുന്നത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു ക്ഷമ ചോദിച്ചിരുന്നു. ഞായറാഴ്ച നടത്തിയ ‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.