1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പ്രതിദിനം ഏകദേശം 5000 രോഗികള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 134 കൊവിഡ് മരണങ്ങളില്‍ 51 എണ്ണവും മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍ 35 ഉം ഉത്തര്‍പ്രദേശില്‍ 14 ഉം ദല്‍ഹിയില്‍ എട്ടും രാജസ്ഥാനില്‍ ഏഴും പശ്ചിമബംഗാളില്‍ ആറും മധ്യപ്രദേശില്‍ നാലും, തമിഴ്‌നാട്ടില്‍ മൂന്നും മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ മരണസംഖ്യയായ 3,163ല്‍ 1,249 പേരും മരിച്ചത് മഹാരാഷ്ട്രയില്‍ത്തന്നെ. ഗുജറാത്തില്‍ ഇതുവരെയുള്ള മരണസംഖ്യ 694 ആണ്. മധ്യപ്രദേശില്‍ 252, പശ്ചിമബംഗാളില്‍ 244, ദല്‍ഹിയില്‍ 168, രാജസ്ഥാനില്‍ 138, ഉത്തര്‍പ്രദേശില്‍ 118, തമിഴ്‌നാട്ടില്‍ 81, ആന്ധ്രാ പ്രദേശില്‍ 50 എന്നിങ്ങനെയാണ് ആകെ മരണം.

മൂകരും ബധിരരുമായവര്‍ക്ക് ചുണ്ടിന്‍റെ അനക്കം ശ്രദ്ധിച്ച് സംസാരിക്കുന്നത് മനസിലാക്കുന്നതിനായി 81,000 ട്രാന്‍സ്പരെന്‍റ് മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്തവര്‍, അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങി അവരുമായി ഇടപഴകാന്‍ ഇടയുള്ളവര്‍ക്കുമാണ് മാസ്ക് വിതരണം ചെയ്യുന്നത്. സാധാരണ മാസ്ക് ഉപയോഗിക്കുമ്പോള്‍ കേള്‍വിശേഷി ഇല്ലാത്തവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നതിനെത്തുടര്‍ന്നാണ് വായയുടെ ഭാഗത്ത് മാത്രം ട്രാന്‍സ്പാരെന്‍റ് ഷീറ്റുകള്‍ പിടിപ്പിച്ച മാസ്കുകള്‍ വിതരണം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

അതിഥി തൊഴിലാളികൾക്കായി നേരിട്ട് ശ്രമിക് ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ച് ആഭ്യന്തര മന്ത്രാലയം.സംസ്ഥാനങ്ങൾ അനുമതി നൽകുന്നതിന് കാലതാമസം ഉണ്ടാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇക്കാര്യം വ്യക്തമാക്കി മാർഗ രേഖ ഇറക്കി. ഇന്നും മഹാരാഷ്ട്രയിൽ സ്വദേശത്തേക്ക് മടങ്ങാൻ അതിഥി തൊഴിലാളികൾ തടിച്ചുകൂടി. ഇതിനിടെ യുപിയിൽ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ തുറന്ന ട്രക്കിൽ ജാർഖണ്ഡിലേക്ക് അയച്ചതിൽ പ്രതിഷേധം ശക്തമായി.

സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്താൻ എടുക്കുന്ന കാലതാമസം ഒഴിവാക്കി അതിഥി തൊഴിലാളികൾക്കായി കൂടുതൽ ശ്രമിക് സർവീസ് നടത്താനാണ് കേന്ദ്രസർക്കാർ നീക്കം. ശ്രമിക്ക് ട്രെയിനുകൾ അനുവദിക്കുന്നതിന് മുമ്പ് റെയിൽവേ മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പും ആയി കൂടിയാലോചന നടത്തണം. അതിഥി തൊഴിലാളിയുടെ യാത്രാ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയമിക്കണം.

ഡൽഹിയിൽ കൊവിഡ് കേസുകൾ 10000 കടന്നു. 299 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 10054 ആയി. 160 പേർ മരിച്ചു. 45 ശതമാനം പേർക്കും രോഗം ഭേദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. രാജസ്ഥാനിൽ ഇതുവരെ 5375 പോസിറ്റീവ് കേസുകളും 133 മരണവും റിപ്പോർട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.