1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍കോട് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

കോഴിക്കോട് 869

മലപ്പുറം 740

തൃശൂര്‍ 697

തിരുവനന്തപുരം 629

ആലപ്പുഴ 618

എറണാകുളം 480

കോട്ടയം 382

കൊല്ലം 343

കാസര്‍കോട് 295

പാലക്കാട് 288

കണ്ണൂര്‍ 274

പത്തനംതിട്ട 186

ഇടുക്കി 94

വയനാട് 35

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 830

കൊല്ലം 426

പത്തനംതിട്ട 151

ആലപ്പുഴ 594

കോട്ടയം 455

ഇടുക്കി 29

എറണാകുളം 1018

തൃശൂര്‍ 1090

പാലക്കാട് 444

മലപ്പുറം 915

കോഴിക്കോട് 1306

വയനാട് 103

കണ്ണൂര്‍ 130

കാസര്‍കോട് 345

കോഴിക്കോട് 796, മലപ്പുറം 584, തൃശൂര്‍ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസര്‍കോട് 246, പാലക്കാട് 203, കണ്ണൂര്‍ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 28,309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതു കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,28,429 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,108 സാംപിളുകളും പരിശോധനയ്ക്കയച്ചു.

പുതിയ ഹോട്സ്പോട്ടുകൾ

തിങ്കളാഴ്ച 3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.