1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായി. തിങ്കളാഴ്ച 15 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗവ്യാപനം കുറയുകയും വേനൽ കടുക്കുകയും ലോക് ഡൗൺ നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തതോടെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്.

ജൂലൈ നാലു മുതൽപബ്ബുകളും പള്ളികളും ബാർബർ ഷോപ്പുകളും ഹോസ്പിറ്റിലാറ്റി സർവീസുകളും സിനിമാശാലകളും തുറക്കുമെന്നാണ് സൂചന. ഇക്കാര്യം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉടൻ പ്രഖ്യാപിക്കും. രണ്ടു മീറ്റർ സാമൂഹിക അകലം എന്നത് ഒരു മീറ്ററായി കുറയ്ക്കാനും സമ്മർദം ഏറെയാണ് ഇക്കാര്യത്തിലും പ്രധാനമന്ത്രി തീരുമാനം അറിയിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളെയും പ്രായമായവരെയും സംരക്ഷിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഷീൽഡിങ് സംവിധാനം ജൂലൈ 31 ഓടെ അവസാനിപ്പിക്കും. ജൂലൈ ആറു മുതൽ ഇവർക്ക് വീടിനു പുറത്തിറങ്ങാനും ആറു പേർ വരെ ഒരുമിച്ചു കൂടാനും അനുമതിയുണ്ടാകും. 22 ലക്ഷം ആളുകളാണ് രാജ്യത്ത് ഷീൽഡിങ് സംവിധാനത്തിന് കീഴിൽ കഴിയുന്നത്.

റെഡ്ഡിംഗ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത്

റെഡ്ഡിംഗിൽ ലിബിയൻ യുവാവിന്റെ ഭീകരാക്രമണത്തിന് ഇരയായി മരിച്ചവവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. ഒരു ചരിത്രാധ്യാപകനും ശാസ്ത്രജ്ഞനും അമേരിക്കൻ പൗരനുമാണ് ശനിയാഴ്ച രാത്രി സിറ്റി സെന്ററിലെ പാർക്കിൽ ലിബിയൻ ഭീകരന്റെ കുത്തേറ്റ് മരിച്ചത്.

ടൗൺ സെന്ററിലെ ഫോർബുറി ഗാർഡൻസിലായിരുന്നു ആക്രമണം നടന്നത്. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ബ്ലാക്ക് ലൈഫ് മാറ്റർ പ്രതിഷേധം സമാധാനപരമായി പൂർത്തിയായി രണ്ടു മണിക്കൂറിനുള്ളിലായിരുന്നു രാജ്യത്തെയാകെ നടുക്കിയ ഭീകരാക്രമണം നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.