1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നു മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകളാണ് ഉണ്ടാവുക. മെയ് ഒന്‍പതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സര്‍വീസ് ഒമാനില്‍ നിന്നും ആരംഭിച്ചത്.

കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍ ചെന്നൈ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 28 മുതല്‍ ആരംഭിക്കും. സലാലയില്‍ നിന്നും കണ്ണൂരിലേക്കു മൂന്നു സര്‍വീസുകളും, മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ടു സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്കു ഒരു സര്‍വീസുമാണ് ഉണ്ടാവുക.

വന്ദേഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി പതിമൂന്നു വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ രണ്ടു ഘട്ടങ്ങളിലായി ഒമാനില്‍ നിന്നും കേരളത്തിലേക്ക് എത്തിയ 1453 യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായത്. ഒരുമൃതശരീരം ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു.

അതേസമയം, വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട വിമാന സർവീസ് 2 ദിവസം ഇടവിട്ട് ഈ മാസം 26നാണ് യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് പറക്കുക. ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേയ്ക്ക് ആദ്യത്തെ െഎഎക്സ് 1746 വിമാനം പറക്കും.

അന്നു തന്നെ ഉച്ചയ്ക്ക് 1.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1348, ഉച്ചയ്ക്ക് 1.50ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് െഎഎക്സ് 1540, ഉച്ചയ്ക്ക് ശേഷം 3.20ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1538, ഇതേസമയത്ത് തന്നെ ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് െഎഎക്സ് 1344, വൈകിട്ട് 5.20ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് െഎഎക്സ് 1540, വൈകിട്ട് 5.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേയ്ക്ക് െഎഎക്സ് 1716 എന്നീ വിമാനങ്ങൾ പറക്കും.

വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ അവസാന ദിവസമായ ഇന്നലെ മൂന്ന് വിമാനങ്ങൾ കേരളത്തിലേയ്ക്ക് പറന്നു. ഉച്ചയ്ക്ക് 1.45ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 434 വിമാനം, 2.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേയ്ക്കു എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 716 വിമാനം, 3.10ന് ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 344 വിമാനം എന്നിവയാണ് ദുരിതത്തിലായ നൂറുകണക്കിന് ഇന്ത്യക്കാരെയും കൊണ്ട് യാത്രയായത്.

179 യാത്രക്കാരെയുമായി അബുദാബിയിൽനിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനം ഞായറാഴ്ച യാത്ര തിരിച്ചു. 169 മുതിർന്നവരും 10 കുട്ടികളുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്കു 2.30നു യാത്ര തിരിച്ച ഐഎക്സ് 0716 വിമാനം രാത്രി 9.30ന് കണ്ണൂരിൽ എത്തും. ഇന്ത്യൻ എംബസിയിൽ നേരത്തെ റജിസ്റ്റർ ചെയ്തവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആയിരുന്നു അവസരം. വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് ബോധ്യപ്പെട്ടവർക്കാണു യാത്രാനുമതി നൽകിയത്. രണ്ടാംഘട്ട പദ്ധതിയിൽ അബുദാബിയിൽനിന്ന് കേരളത്തിലേക്കുള്ള അവസാന സർവീസായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.