1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ്. ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.

എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും.

വൈറസ് ബാധ രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അസാധാരാണ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റം ഉണ്ടായേക്കാമെന്നും സാമ്പത്തിക സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാമെന്നും ശക്തികാന്തമുന്നറിയിപ്പ് നല്‍കി.

ആര്‍ബിഐ പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം നടപ്പാക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകള്‍ അവരുടെ ബോര്‍ഡ് തലത്തില്‍ തീരുമാനമെടുത്തിന് ശേഷം കൃത്യമായ വിവരം നിങ്ങളെ അറിയിക്കും. മൊറട്ടോറിയും അംഗീകരിക്കുന്നതിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ഇഐഐ ഈടാക്കിയേക്കാം.

മൊറട്ടോറിയം കാലയളവില്‍ പണം തിരിച്ചടയ്ക്കാത്തത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ല. വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, എൻ‌ബി‌എഫ്‌സികളായ ഹൗസിങ് സിംഗ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയത്തിന്‍റെ പരിധിയില്‍ വരും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരിച്ചടവുകളില്‍ 3 മാസത്തെ ആശ്വാസം മാത്രമാണ് മൊറട്ടോറിയം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായാത് ഈ മൂന്ന് മാസത്തെ തിരിച്ചടവ് അതിനപ്പുറമുള്ള തിയതികളിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഈ കാലയളവ് അവസാനിക്കുന്നതോടെ മുന്‍ നിശ്ചയപ്രകാരം പലിശയടക്കമുള്ള തുകയും തിരിച്ചടക്കേണ്ടി വരും.

വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ, വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവ ഉൾപ്പെടുന്ന ടേം ലോണുകള്‍ക്ക് പുറമെ കൂടാതെ, എസി, ഫ്രിഡ്ജ്, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങുന്നതിനായി എടുത്ത വായ്പകൾക്കും മൊറട്ടോറിയം പരിരക്ഷ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.