1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ പറയുന്നത്.

ലോക്ഡൗണ്‍ കാലത്തെ തൊഴിലില്ലായ്മയെ മറികടന്ന് ജീവിക്കാന്‍ 70% ഗ്രാമീണരുടെ കയ്യിലും സമ്പാദ്യമൊന്നുമില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ സര്‍വ്വേ പറയുന്നത്.

മാര്‍ച്ച് 20 മുതല്‍ 23വരെയുള്ള ദിവസങ്ങളിലായി 769 പേരെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. അതില്‍ 438 പേരുടെ കയ്യിലും ലോക്ഡൗണ്‍ കാലത്തെ അതിജീവിക്കാനുള്ള സമ്പാദ്യമില്ല. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47% പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 87.8% പുരിഷന്‍മാരാണ്. 55% കര്‍ഷക തൊഴിലാളികളും 15% അതിഥി തൊഴിലാളികളുമാണ്. സര്‍വേയില്‍ പങ്കെടുത്തതില്‍ പകുതിയിലധികം പേര്‍ക്കും കൊവിഡ് 19 മഹാമാരിയെ കുറിച്ചറിയാം. എന്നാല്‍ 53.4%പേര്‍ക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം എവിടെയാണെന്നോ മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളോ എവിടെയാണെന്ന് അറിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.