1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: യുകെയിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടാകുക കോവിഡ് രോഗികളുടെ ‘സൂനാമി’യെന്ന് ഇന്ത്യൻ വംശജയായ പീഡിയാട്രിക്സ് ഡോക്ടർ. ഭരണനേതൃത്വത്തിന്റെ തെറ്റുകൾ വലിയ ദുരന്തത്തിലേക്കാകും നയിക്കുകയെന്ന ഭീതിതമായ മുന്നറിയിപ്പും ഡോ. ഗുഡ്ഡി സിങ് നൽകുന്നു.

കൊറോണ വൈറസിനെതിരെ രക്ഷയ്ക്ക് ഉപയോഗിക്കേണ്ടുന്ന മാസ്ക്, കണ്ണാടി പോലുള്ളവയുടെ ഉപയോഗത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും എൻഎച്ച്എസിലും (നാഷനൽ ഹെൽത്ത് സർവീസ്) ആശങ്കകളുണ്ടെന്ന് കോവിഡ് രോഗികളെ സഹായിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗം കൂടിയായ ഡോ. സിങ് പറഞ്ഞു.

“യുകെയിലെ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ പ്രളയമാണ് ഉണ്ടാകാൻ പോകുന്നത്. അധിക രോഗികൾക്കായി ആശുപത്രികൾ സജ്ജീകരിക്കുമെന്ന് സർക്കാർ പറയുന്നു. നിലവിൽ അധിക രോഗികളെ ചികിത്സിക്കാൻ സൗകര്യങ്ങൾ പര്യാപ്തമല്ലെന്നതാണ് വാസ്തവം. ലണ്ടനിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. രോഗികൾ ചുമയ്ക്കുമ്പോൾ കണ്ണടച്ചു പിടിക്കാനാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തികഞ്ഞ നിസ്സഹായാവസ്ഥയാണിപ്പോൾ,” സഹപ്രവർത്തകരുടെ ആശങ്ക പങ്കിട്ട് അവർ പറഞ്ഞു.

എന്തൊക്കെ തുടർനടപടികളാണ് സ്വീകരിക്കേണ്ടതെന്നതിൽ എൻഎച്ച്എസ് അധികാരികളിൽ നിന്ന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടാകുന്നില്ല. യുകെയിലെ കോവിഡ് മരണസംഖ്യ 1,200 കടന്നതോടെ എല്ലാം സാധാരണനിലയിലാകാൻ ആറു മാസമോ അതിൽ കൂടുതലോ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് 17,089 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ഉൾപ്പെടെയുള്ളവർക്കും രോഗം ബാധിച്ചു. വീടുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും പ്രധാനമന്ത്രി രാജ്യത്തെ എല്ലാ പൗരന്മാരോടും കത്തിലൂടെ അഭ്യർഥിച്ചിരുന്നു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തെ സഹായിക്കുന്നതിനായി 20,000 ത്തോളം മുൻ എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ ജോലിയിൽ തിരിച്ചെത്തിയതായി ബോറിസ് ജോൺസൺ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തി. വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം സ്വയം ഒറ്റപ്പെടുന്ന പ്രധാനമന്ത്രി, രാജ്യം “ഒരുമിച്ച്” പ്രതിസന്ധിയിലൂടെ കടന്നുപോകുമെന്ന് പറഞ്ഞു.

ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ യുകെയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ആറുമാസം വരെയെടുത്തേക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിഡിയോ. പ്രതിസന്ധി ഘട്ടത്തിൽ എൻ എച്ച് എസിനെ സഹായിക്കാൻ മുന്നോട്ടുവന്ന 750,000 സിവിലിയൻ വോളന്റിയർമാർക്കും ഫാർമസിസ്റ്റുകൾക്കും ജോൺസൺ നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.