1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം വേണ്ടെന്നാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. ഇറാനില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ഇതിനോടകം മരണ സംഖ്യ 15 കടന്നു. ഇറാനിലെ രോഗബാധയുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിൽ സ്ഥിരീകരിച്ച 150 ഓളം കൊറോണ കേസുകളും ഇറാനുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അയൽ രാജ്യമെന്ന നിലക്ക് ഇറാനിലെ കൊറോണ വ്യാപനം ആശങ്കയോടെയാണ് ഗൾഫ് രാജ്യങ്ങൾ വീക്ഷിക്കുന്നത്. മുൻകരുതൽ നടപടികൾ വിപുലപ്പെടുത്തി കൊറോണയെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ രണ്ടു ദിവസത്തേക്ക് നിർത്തി വെച്ച ബഹ്റൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ചക്കാലം അടച്ചിടാനും തീരുമാനിച്ചു. ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും യു.എ.ഇ നിർത്തി വെച്ചു. കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. ആശങ്ക വേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം ഗൾഫ് മേഖലയിൽ ആദ്യമായി െകാറോണ സ്ഥിരീകരിച്ച യു.എ.ഇയിൽ നില മെച്ചപ്പെട്ടു. പിന്നിട്ട രണ്ടു ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു പേരൊഴികെ ചികിൽസയിലുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.