1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദേശം. സിംഗപ്പൂരിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സിംഗപ്പൂരിലടക്കം കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനം.

തിങ്കളാഴ്ച മുതല്‍ നേപ്പാള്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഫിലിപ്പിന്‍സ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കല്‍ പരിശോധന കര്‍ശനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.