1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2020

സ്വന്തം ലേഖകൻ: ദേശസ്‌നേഹത്തിന്റെ നിറവിൽ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 59 ആം വാർഷികം ആഘോഷിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പൊതു പരിപാടികളും റാലികളും ഒഴിവാക്കിയായിരുന്നു ആഘോഷം. യുദ്ധത്തടവുകാരുടെയും രക്തസാക്ഷികളുടെയും സ്മരണ പുതുക്കി രാജ്യം ബുധനാഴ്ച വിമോചന ദിനം ആചരിക്കുകയാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികമാണ് കുവൈത്ത് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ആഴ്ചകൾകൾക്ക് മുൻപ് തന്നെ രാജ്യം ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങിയിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ധാക്കിയിരുന്നെങ്കിലും അറേബ്യൻ ഗൾഫ് തീരത്തും മറ്റും നൂറുകണക്കിന് പേർ ദേശാഭിമാനം തുടിയ്ക്കുന്ന മനസ്സുമായി ഒത്തു ചേർന്നു.

പ്രവാസി സമൂഹവും അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ സജീവമായി പങ്കു ചേർന്നു. തുടർച്ചയായ അഞ്ചു ദിവസം പൊതു അവധിയാണ് കുവൈത്തിൽ . അവധി ദിനങ്ങളിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും കൊറോണ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പലതും റദ്ദാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.