1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2020

സ്വന്തം ലേഖകൻ: ചൈനക്ക് പുറത്തും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബരക്കപ്പലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

കൊറോണയുടെ ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. ഇറ്റലിയില്‍ 470 പേര്‍ക്ക് കൊറോണയുണ്ട്. 12 പേര്‍ മരിച്ചു.

ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.13 പേര്‍ മരിച്ചു. പാകിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ ഇന്നലെ 29പേര്‍ കൂടി മരിച്ചു. കൊറോണയെ പ്രതിരോധിക്കാന്‍ അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക് പെന്‍സിന് ഇതിന്റെ പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.

ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇവരെയും വഹിച്ചുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. 119 പേരാണ് തിരിച്ചെത്തിയത്.

കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്. അതേസമയം കപ്പലില്‍ ഉണ്ടായിരുന്ന പതിനാറ് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരികീരിച്ചിട്ടുണ്ട്.. 132 ജീവനക്കാരും ആറ് യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സിലുണ്ടായിരുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരി മൂന്നു മുതല്‍ കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണ്.

ഒമാനില്‍ അഞ്ചാമത്തെയാള്‍ക്കും കൊറോണവൈറസ് ബാധിച്ചതായി സ്ഥിരീകരണം. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലേക്ക് യാത്ര ചെയ്ത ആള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒമാനില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നും എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ ഇവയാണ്.
സ്വദേശി പൗരന്മാരും പ്രവാസികളും ശ്രദ്ധിക്കേണ്ടത്:

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.