1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2020

സ്വന്തം ലേഖകൻ: യുഎഇയിലേക്കു മടങ്ങുന്നവർക്ക് കൊവിഡ് പരിശോധന നടത്താൻ കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തണം എന്ന നിബന്ധന 96 മണിക്കൂറാക്കി ദീർഘിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ 22 കേന്ദ്രങ്ങൾക്കു കൂടിയാണ് പുതുതായി അനുമതി.

മുൻപ് അംഗീകരിച്ചിരുന്ന സ്ഥാപനങ്ങളിൽ പലതിനെയും കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിരുന്നു. വടക്കൻ കേരളത്തിലെ 5 കേന്ദ്രങ്ങളുടെ പേരു മാത്രമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.

ഫെഡറൽ അതോറിറ്റി ഓഫ് സിറ്റിസൻഷിപ് (ഐസിഐ), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയാണ് യുഎഇയിലേക്ക് മടക്കയാത്രക്ക് അനുമതി നൽകുന്നത്. ഇവർ അംഗീകരിച്ച ലാബുകളിൽ കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് യാത്രയ്ക്കു വേണ്ടത്. 6 മാസത്തിലധികം രാജ്യത്തിനു വെളിയിൽ താമസിച്ചവർക്ക് യുഎഇയിലേക്ക് മടങ്ങുന്നതിന് ഡിസംബർ 31 വരെ ഇളവ് നൽകിയ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല.

എന്നാൽ വീസ കാലാവധി കഴിഞ്ഞു മടങ്ങുന്നവർ രാജ്യത്ത് പ്രവേശിച്ച് ഒരു മാസത്തിനകം പുതുക്കണം. രാജ്യത്തിനകത്തുള്ളവർ ഓഗസ്റ്റ് 17 ന് അകം വീസ പുതുക്കണം. പരിശോധനാ കേന്ദ്രങ്ങളുടെ വിശദ വിവരങ്ങൾ www.screening.purehealth.ae എന്ന വെബ്സൈറ്റിൽ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.