1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി യുഎസ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ഉടനെയൊന്നും വിട്ടുമാറില്ലെന്ന സൂചനയുമായി പുതിയ കണക്കുകൾ പുറത്ത്. മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 9.5 ശതമാനം ഇടിഞ്ഞതായി വാണിജ്യ വകുപ്പ് അറിയിച്ചു. ജി.ഡി.പി. രണ്ടാം പാദത്തില്‍ 1.8 ട്രില്യണ്‍ ഡോളറായി ചുരുങ്ങി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് പ്രകാരം വരും മാസങ്ങളില്‍ ഇതു വിപണിയില്‍ വന്‍തോതില്‍ പ്രതിഫലിച്ചേക്കും.

ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരമൊരു പ്രതിഭാസം ഇതിനു മുന്‍പ് ഒരേയൊരു തവണയാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള പുനര്‍നിര്‍മ്മാണ കാലഘട്ടത്തിലായിരുന്നു അത്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനാകാതെ തുടരുകയും വാക്‌സിന്‍ താമസിക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് യുസിനെ ഉറ്റു നോക്കുന്നത്.

മുന്‍കാല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വ്യത്യസ്തമായി, വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിന് സാമ്പത്തിക പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനുള്ള ബോധപൂര്‍വമായ തീരുമാനത്തിന്റെ ഫലമാണ് ഈ പ്രതിസന്ധി. ജീവനക്കാരെയും ബിസിനസുകളെയും നിലനിര്‍ത്തുന്നതിനും ദീര്‍ഘകാല നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് അനുവദിക്കുന്നതിനുമായി കോണ്‍ഗ്രസ് കോടിക്കണക്കിന് ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് പമ്പ് ചെയ്തു.

എന്നാല്‍ അതു ഫലപ്രദമായില്ലെന്നു വേണം കരുതാന്‍. സമീപ ആഴ്ചകളില്‍, രാജ്യത്തിന്റെ ഭൂരിഭാഗത്തിലും കേസുകള്‍ വര്‍ദ്ധിച്ചു. അതോടെ, വീണ്ടും ദുരിതാശ്വാസ പാക്കേജിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, ഫെഡറല്‍ ഗവണ്‍മെന്റിന്റെ 600 ഡോളര്‍ പ്രതിവാര തൊഴിലില്ലായ്മ വേതനം അവസാനിക്കുകയാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമ്പത്തിക തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. 1.43 ദശലക്ഷം ആളുകള്‍ സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിച്ചതായും വ്യാഴാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.