1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

സ്വന്തം ലേഖകന്‍: മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു; സംഭവം അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുമ്പോള്‍; മെക്‌സിക്കോയില്‍ ദമ്പതികള്‍ക്കെതിരെ കേസ്. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം.

സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

തങ്ങളുടെ പക്കല്‍ തോക്ക് ഉണ്ടായിരുന്നില്ലെന്നും ഹോട്ടലില്‍ മുമ്പ് താമസിച്ചിരുന്ന ആളുകള്‍ ഉപേക്ഷിച്ചതാകുമെന്നും നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് ശേഷം ബിറ്റ്സ്ലി തോക്ക് തുടയ്ക്കുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെടിയെറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.