1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2019

സ്വന്തം ലേഖകന്‍: പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ വാട്‌സാപ്പ് വഴി നവദമ്പതികളെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്. വരനും വധുവും പ്രായവ്യത്യാസം ഉണ്ടെന്ന തരത്തില്‍ നവദമ്പതിമാരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ വിവിധ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം 11 പേരെ അറസ്റ്റ് ചെയ്തു.

വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കം പതിനൊന്ന് പേരാണ് അറസ്റ്റിലായത്. വിവിധ ഗ്രൂപ്പ് അഡ്മിന്‍മാരാണ് അറസ്റ്റിലായവര്‍. ഇതിനെത്തുടര്‍ന്ന് പല വാട്‌സാപ്പ് ഗ്രൂപ്പുകളും പിരിച്ച് വിട്ടു. റോബിന്‍ജോസഫിനെയായിരുന്നു പൊലീസ് ഒന്നാം പ്രതിയാക്കിയത്.

എന്നാല്‍ ആദ്യം ചിത്രം പ്രചരിപ്പിച്ചത് താനല്ലെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ മൊഴി നല്‍കിയതായും ഇതോടെ ഒന്നാം പ്രതിയുള്ള അന്വേഷണത്തിലാണ് അധികൃതരെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂര്‍ ശ്രീകണ്ഠാപുരം പൊലീസാണ് കേസ് രജിസ്സറ്റര്‍ ചെയ്തിട്ടുള്ളത്. ദമ്പതികളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ട രണ്ട് പേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കഴിഞ്ഞ ദിവസമാണ് പത്രത്തില്‍ വന്ന ജൂബിയുടെയും അനൂപിന്റെയും വിവാഹ ഫോട്ടോവെച്ച് അപമാനിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അപവാദ പ്രചരണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.