1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2018

സ്വന്തം ലേഖകന്‍: 60 ലക്ഷത്തിന്റെ വജ്രം മോഷണം പോയത് ദുബായില്‍ നിന്ന്; വജ്രം അടിച്ചുമാറ്റി വിഴുങ്ങിയ യുവതിയേയും ഭര്‍ത്താവിനേയും 20 മണിക്കൂറിനകം പിടികൂടിയത് ഇന്ത്യയില്‍നിന്ന്. ദുബായിലെ ജൂവലറിയില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം മോഷ്ടിച്ച ഏഷ്യന്‍ വംശജരായ ദമ്പതിമാരെ 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു.

ദുബായ് നൈഫിലെ ജൂവലറിയില്‍ നിന്നാണ് ഇവര്‍ വജ്രം മോഷ്ടിച്ചത്. അന്നുതന്നെ രാജ്യംവിടുകയും ചെയ്തു. കടയുടമ മൂന്ന് മണിക്കൂറിനകം പോലീസില്‍ പരാതി നല്‍കി. മുംബൈവഴി ഹോങ്‌കോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ദമ്പതിമാരെ ദുബായ് പോലീസ് ഇന്ത്യന്‍ അധികൃതരുടെ സഹായത്തോടെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.

പ്രതികളെ ഉടന്‍തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെ യു.എ.ഇ.യില്‍ തിരികെ എത്തിച്ചതായി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫഅല്‍ മറി പറഞ്ഞു. നാല്‍പ്പത് വയസ്സു തോന്നുന്ന ദമ്പതിമാര്‍ ജൂവലറിയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയില്‍സ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതി വജ്രം ജാക്കറ്റില്‍ ഒളിപ്പിച്ച് പുറത്തുകടത്തി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

മോഷണം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. എക്‌സ്‌റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. സ്മാര്‍ട്ട് ഡാറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തി പിടികൂടാന്‍ സാധിച്ചതെന്ന് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മറി പറഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കുറ്റാന്വേഷണ വിഭാഗത്തെ അദ്ദേഹം പ്രശംസിച്ചു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.