1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415 നും 1000 ത്തിനുമിടയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍ ചൈനയിലേത് പോലെ രാജ്യത്ത് സമൂഹവ്യാപനം കുറയ്ക്കാന്‍ പറ്റുമെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

അല്ലാത്തപക്ഷം ഇറ്റലിയിലേതുപോലെ ഭീകരമായിരിക്കും അവസ്ഥയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

“നമ്മള്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ഇറ്റലിയിലേത് പോലെ സാഹചര്യമായിരിക്കും വരാനിരിക്കുന്നത്. അതായത് ഏപ്രില്‍ 15 ന് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3500 ലധികമായിരിക്കും,” ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ സൗരിഷ് ദാസ് പറയുന്നു.

അതേസമയം കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും സാമൂഹ്യവ്യാപനം എന്ന സ്റ്റേജിലേക്ക് പോകുന്നതെന്ന് ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ സീതാഭ്ര സിന്‍ഹ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.