1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2020

സ്വന്തം ലേഖകൻ: കൊവിഡ്​ കാലത്തെ മികച്ച സേവനം കണക്കിലെടുത്ത്​​ സൗദി ആരോഗ്യ മന്ത്രാലയം മലയാളി​ ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന്​ കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്​ടിക്കുന്നവരിൽ നിന്ന്​​ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്​ ബഹുമതി സമ്മാനിച്ചത്​. നഴ്‌സിങ്​ വിഭാഗത്തിലാണ്​ മലയാളി നഴ്സ് ബഹുമതിക്ക് അർഹയായത്​.

ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ കണ്ണൂർ സ്വദേശി ഷീബ എബ്രഹാമാണ്​ സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്​ അഭിമാനാർഹമായ ഈ ബഹുമതി നേടിയത്. കൊവിഡ് സമയത്ത്​ സൗദിയിൽ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. അത്​ ഇരട്ടിമധുരമായി. കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്​ടിക്കുകയാണ്​. സൗദിയിൽ കൊവിഡ്​ വ്യാപകമായ ഉടനെ ആശുപത്രിയിൽ ആരംഭിച്ച കൊവിഡ്​ വാർഡിൽ ആറുമാസമായി ജോലി ചെയ്തുവരവേയാണ്​ അപ്രതീക്ഷിതമായി ഇൗ അംഗീകാരം തേടിയെത്തിയത്.

ഇതിനിടയിൽ ഷീബക്കും ഭർത്താവിനും കൊവിഡ് ബാധിക്കുകയും പിന്നീട്​ സുഖം പ്രാപിക്കുകയും ചെയ്​തിരുന്നു. ഇതിന് മുമ്പ്​ പലവിധത്തിലുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കൊവിഡ്​ കാലത്തെ ഈ അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്നും തനിക്ക് ലഭിച്ച ഈ അംഗീകാരം സൗദിയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നഴ്‌സുമാർക്കുമായി സമർപ്പിക്കുകയാണെന്നും ഷീബ എബ്രഹാം ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ത​െൻറ ഉയർച്ചയിലും താഴ്ചയിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ള ഭർത്താവ് ഷീൻസ് ലൂക്കോസിനോടാണ്​ ഇൗ പുരസ്​കാര നേട്ടത്തിൽ കടപ്പെട്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ജിസാനിൽ പ്രവാസി സമൂഹത്തിൽ സുപരിചിതയായ ഷീബ നഴ്‌സിങ്​ പഠനം പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലും മുബൈയിലുമായി ആറുവർഷത്തോളം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. 14 വർഷം മുമ്പാണ്​ സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക്​ എത്തുന്നത്​. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഷീബ ഇബ്രാഹിമിന് ആശുപത്രി ഡയറക്ടർ ഹുസൈൻ ഹദാദി ബഹുമതി പത്രം സമ്മാനിച്ചു. ജോലിയിലുള്ള ആത്മാർഥതയും സമർപ്പണവുമാണ് ഷീബയെ തേടി ഈ ബഹുമതി എത്താൻ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു.

അബു അരീഷ്​ ആശുപത്രിയും ജിസാൻ പ്രവിശ്യയും ഈ ബഹുമതിയിൽ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ബന്ദർ കഹൽ, നായിഫ് കഹൽ, അബ്​ദുല്ല അഷ്‌വി എന്നിവർ പങ്കെടുത്തു. ഷീബയുടെ ഭർത്താവ് ഷീൻസ് ലൂക്കോസ് അബു അരീഷിൽ ജോലി ചെയ്യുന്നു. മക്കളായ സിവർട്ട് ഷീൻസ്, സ്​റ്റുവർട്ട് ഷീൻസ് എന്നിവർ ജിസാൻ അൽ മുസ്തക്ബൽ സ്‌കൂളിലെ വിദ്യാർഥികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.