1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: വാക്‌സീൻ എടുത്തവരും അല്ലാത്തവരും കൊവിഡ് മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹമദ് കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി നിർദേശിച്ചു. ഡിസംബർ 23ന് ആരംഭിച്ച ആദ്യഘട്ട കൊവിഡ് വാക്‌സിനേഷൻ ഈ മാസം 31 വരെയാണ്.

വാക്‌സീൻ മുഴുവൻ ഡോസും സ്വീകരിച്ച എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 2 ഡോസ് വാക്‌സീൻ നൽകുന്നതിൽ ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ്. മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, കൈകൾ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയ മുൻകരുതലുകളിൽ പൊതുജനങ്ങൾ വീഴ്ച വരുത്തരുതെന്നും നിർദേശിച്ചു.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്നത് മറക്കേണ്ട. ലംഘിച്ചാൽ കർശന നിയമ നടപടികളും നേരിടേണ്ടി വരും. ജനുവരി 15 വരെയുള്ള കണക്കു പ്രകാരം മാസ്‌ക് ധരിക്കാത്തതിന് വിചാരണ നേരിടുന്നവരുടെ എണ്ണം 5,811 ആണ്. വാഹന വ്യവസ്ഥ ലംഘിച്ചവരുടെ എണ്ണം 277. ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ 4 പേരിൽ കൂടുതൽ പാടില്ലെന്നാണ് വ്യവസ്ഥ.

ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഒട്ടേറെ പേരെയും ഇതിനകം അധികൃതർ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 1990 ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമം, സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പർ നിയമം എന്നിവ പ്രകാരമാണ് നടപടി. വ്യവസ്ഥകൾ ലംഘിച്ചാൽ പരമാവധി 2 ലക്ഷം റിയാൽ വരെ പിഴയും 3 വർഷം വരെ തടവും അല്ലെങ്കിൽ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.