1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2019

സ്വന്തം ലേഖകന്‍: പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. മിനിമം വേതനം പ്രതിമാസം 18,000 രൂപ ഉറപ്പുവരുത്തുമെന്ന് സിപിഎം പ്രകടനപത്രിക. കാര്‍ഷിക വിളകള്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്‍കും.

പൊതുവിതരണ സംവിധാനം വഴി എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ ഭക്ഷ്യ ധാന്യം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി, സൗജന്യ ആരോഗ്യപരിരക്ഷ, വനിതകളുടെ സുരക്ഷയ്ക്കു പ്രത്യേക സംവിധാനം എന്നിവയും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണവും പ്രതിമാസം 6000 രൂപ വാര്‍ധക്യകാല പെന്‍ഷനും പ്രകടനപത്രിയില്‍ സിപിഎം വാഗ്ദാനം ചെയ്തു. അധികാരത്തിലെത്തി!യാല്‍ മൂന്നിലൊന്ന് വനിതാ സംവരണവും നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. മികച്ച ഇന്ത്യക്കായുള്ള ബദല്‍ നയങ്ങളാണ് പ്രകടനപത്രികയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.