1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2018

സ്വന്തം ലേഖകന്‍: വധുവിനോട് മിണ്ടരുത്; 75 ഡോളറില്‍ കുറഞ്ഞ വിവാഹസമ്മാനങ്ങള്‍ വേണ്ട; മുടി പോണിടെയ്ല്‍ കെട്ടി വരണം; യുകെയിലെ കല്യാണ ക്ഷണക്കത്ത് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ. വിവാഹം ക്ഷണിക്കാനായി വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ വിവാഹത്തിനെത്തുന്നവര്‍ക്കായി നിരത്തിയിരിക്കുന്ന ഒരു കൂട്ടം നിബന്ധനകളാണ് കത്തിനെ വൈറലാക്കിയത്.

വധുവിന്റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് ആരംഭിക്കുന്നത്. പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുന്ന കത്ത് യു.കെയിലെ ഒരു വിവാഹത്തിന്റേതാണ്. ആ നിബന്ധനകള്‍ വിവാഹത്തിന് എത്തുന്നവര്‍ക്ക് അത്ര രസിക്കാന്‍ വഴിയില്ല. കാരണം അത്രയ്ക്കും വിചിത്രമാണ് കത്ത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം മുതല്‍ ഹെയര്‍സ്‌റ്റൈല്‍ വരെ നിബന്ധനകള്‍ പ്രകാരം വേണമെന്നു പറയുകയാണ് കത്തിലൂടെ.

മുടി പോണിടെയ്‌ലായി തന്നെ കെട്ടണമെന്നതാണ് ആദ്യത്തെ നിബന്ധന. അതല്ലെങ്കില്‍ ബോബ് സ്‌റ്റൈലാകാം. വധുവിനോട് സംസാരിക്കാന്‍ പാടുള്ളതല്ല എന്നത് മറ്റൊരു നിബന്ധന. ഇങ്ങനെ തുടങ്ങി ആദ്യകാഴ്ച്ചയില്‍ തന്നെ അമ്പരപ്പിക്കുന്ന നിബന്ധനകളാണ് വധുവിന്റെ കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

കത്തിലെ നിബന്ധനകള്‍;
വിവാഹത്തിന് 1530 മിനിട്ടുകള്‍ക്ക് മുമ്ബ് എത്തുക.
വെള്ള,ക്രിം, ഐവറി നിറങ്ങള്‍ ധരിക്കരുത്.
മുടി പോണിടെയില്‍ ആയി കെട്ടുക.
വലിയ മേക്കപ്പ് ഒന്നും അണിയരുത്.
വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.
നിര്‍ദേശിക്കുന്നത് വരെ ഫേസ്ബുക്ക് ഉപയോഗിക്കരുത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്‌ബോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക.
വധുവുമായി സംസാരിക്കാനേ പാടില്ല.
അതിഥികള്‍ 75 ഡോളറില്‍ (അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാന്‍ പാടുള്ളൂ.

ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. സംഭവം ഇതിനോടകം ചൂടന്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.