1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2016

സ്വന്തം ലേഖകന്‍: യുഎഇയില്‍ വിദേശികളായ വീട്ടു ജോലിക്കാരുടെ ക്രൂരത കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകളില്‍ തൊഴിലുടമയുടെ കുഞ്ഞിന്റെ തല തകര്‍ത്ത ഇന്തോനേഷ്യക്കാരിയായ വീട്ടുവേലക്കാരി, മൂന്നു വയസുകാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച മറ്റൊരു വീട്ടുജോലിക്കാരി, തൊഴിലുടമക്ക് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കിയ ജീലിക്കാരി എന്നിവര്‍ ഉള്‍പ്പെടും.

തൊഴിലുടമയുമായുള്ള തര്‍ക്കത്തില്‍ നിയന്ത്രണം വിട്ടുപോയ വേലക്കാരി താന്‍ പരിചരിച്ചിരുന്ന നാലു മാസം പ്രായം മാത്രമുണ്ടായിരുന്ന വീട്ടുകാരന്റെ പെണ്‍കുഞ്ഞിന്റെ തല ഭിത്തിയില്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വീട്ടുജോലിയും വീട്ടിലെ കുട്ടികളുടെ മുത്തശ്ശിയേയും നോക്കിയിരുന്ന സ്ത്രീ പക്ഷേ കുട്ടി തന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണതാണെന്ന നിലപാടിലാണ്.

തൊഴിലുടമയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേലക്കാരി ഭക്ഷണത്തില്‍ മൂത്രമൊഴിച്ചു നല്‍കിയെന്നതാണ് മറ്റൊരു കേസ്. മൂന്ന് മാസം മുമ്പ് വീട്ടുകാര്‍ ജോലിക്കെടുത്ത സ്ത്രീയാണ് ഇക്കാര്യം ചെയ്തത്. വീട്ടുകാര്‍ അസുഖ ബാധിതരായി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇക്കാര്യം പിന്നീട് ഇവര്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

മൂന്ന് വയസ്സുകാരന്റെ മുഖത്ത് വേലക്കാരി ആസിഡ് ഒഴിച്ചതാണ് മറ്റൊരു കേസ്. ഇവര്‍ക്ക് ഷാര്‍ജാകോടതി 15 വര്‍ഷം തടവും 270,000 ദിര്‍ഹം പിഴയും നാടുകടത്തലുമാണ് ഇവര്‍ക്ക് കിട്ടിയ ശിക്ഷ. മുഖത്തും കയ്യിലും വയറിലും പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ ജര്‍മ്മനിയില്‍ ചികിത്സയിലാണ്. ശിക്ഷാവിധി തന്റെ മകനും തങ്ങളും അനുഭവിച്ച വേദനയ്ക്കുള്ള പ്രതിഫലമാണെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

അക്രമത്തിന് പുറമേ മോഷണക്കുറ്റങ്ങളും വീട്ടു ജോലിക്കാര്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.