1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2018

സ്വന്തം ലേഖകന്‍: ക്യൂബയില്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിയുന്നു; അവസാനിക്കുന്നത് 60 വര്‍ഷത്തെ കാസ്‌ട്രോ വാഴ്ച. റൗള്‍ കാസ്‌ട്രോ വ്യാഴാഴ്ച സ്ഥാനമൊഴിയുന്നതോടെ കാസ്‌ട്രോ എന്ന കുടുംബപ്പേരില്ലാത്ത പുതിയ പ്രസിഡന്റിനെ നാഷണല്‍ അസംബ്‌ളി (പാര്‍ലമെന്റ്) തെരഞ്ഞെടുക്കും. ഇപ്പോഴത്തെ ഒന്നാം വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനലായിരിക്കും പുതിയ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്നു.

1959ലെ ക്യൂബന്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഫിഡല്‍ കാസ്‌ട്രോ അസുഖബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരനായ റൗള്‍ 2006ല്‍ അധികാരമേറ്റത്. ഫിഡലും സഹോദരനും ചേര്‍ന്ന് 60 വര്‍ഷത്തോളം ക്യൂബയെ ഭരിച്ചു.

സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം നിലനിര്‍ത്താന്‍ കാസ്‌ട്രോമാര്‍ക്കു സാധിച്ചു. 86കാരനായ റൗള്‍ അധികാരമൊഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് 2021വരെ തുടരും. 2021ലെ പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.