1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ചൊവ്വയില്‍ നിന്ന് കാണാക്കാഴ്ചകളുമായി ക്യൂരിയോസിറ്റി, ചൊവ്വാ പര്യവേക്ഷണത്തില്‍ പുതിയ നാഴികക്കല്ല്. നാസയുടെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പേടകം ക്യുരിയോസിറ്റി ഇതുവരെ മറ്റൊരു പേടകരും ചൊവ്വയെക്കുറിച്ച് നല്‍കാത്ത വിവരങ്ങളാണ് ഭൂമിക്ക് നല്‍കുന്നത്.

2012 ഓഗസ്റ്റ് 6 ന് ചൊവ്വയില്‍ ഇറങ്ങിയ ക്യൂരിയോസിറ്റി 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രനേട്ടമായാണ് കരുതപ്പെടുന്നത്. 57 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് എട്ടര മാസം കൊണ്ടാണ് ക്യുരിയോസിറ്റി ചൊവ്വയിലെ ഗേല്‍ ക്രേറ്റര്‍ എന്ന ഗര്‍ത്തത്തിലെത്തിയത്.

2016 മാര്‍ച്ച് ആദ്യത്തോടെ ചൊവ്വയിലെ ഏറ്റവും പരുക്കന്‍ പ്രദേശമായ ‘നോക്ലഫ്റ്റ് പ്ലാറ്റിയു’ പ്രവേശിച്ച ക്യുരിയോസിറ്റി ഈ പ്രദേശത്തെ മണ്‍കുനകളില്‍ നിരവധി നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സമതലത്തിലേക്ക് പ്രവേശിച്ചത്. ഈ പ്രദേശം ഏറെക്കുറെ ക്യുരിയോസിറ്റി താണ്ടിയതായി നാസ പറയുന്നു.

നോക്ലഫ്‌സ് പ്രദേശത്തിന്റെ പരുത്ത പ്രതലം ക്യുരിയോസിറ്റിയുടെ ചക്രങ്ങള്‍ക്ക് തകരാര്‍ ഉണ്ടക്കുമോ എന്ന ആശങ്കയിലായിരുന്നു നാസയിലെ ശാസ്ത്രജ്ഞര്‍. 2013 ല്‍ തന്നെ ചക്രങ്ങള്‍ക്ക് ദ്വാരവും തേയ്മാനവും കണ്ടെത്തിയിരുന്നതാണ് ആശങ്കകള്‍ക്ക് കാരണമായത്. യാത്രാമാര്‍ഗത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ക്യുരിയോസിറ്റിയുടെ ചക്രങ്ങള്‍ക്ക് കാര്യമായ ആഘാതമേപ്പിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.