1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2016

സ്വന്തം ലേഖകന്‍: കാശില്ല! ശമ്പളവും പെന്‍ഷനും നല്‍കാനാതെ വലഞ്ഞ് കേരള സര്‍ക്കാര്‍. വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായത്. പലയിടത്തും പെന്‍ഷന്‍ വിതരണം മുടങ്ങി.

ആയിരം കോടി രൂപയാണ് ട്രഷറികളിലേക്കുള്ള ആവശ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രഷറികള്‍ക്ക് ഇതുവരെ പണം കിട്ടിയിട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ എസ്.ബി.ടിക്ക് 500 കോടി രൂപ ലഭ്യമാക്കി. ട്രഷറികള്‍ക്ക് പണം നല്‍കിയതുമില്ല. പണം കിട്ടിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ധനവകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

ബില്ലുകള്‍ മാറാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നോട്ടുകള്‍ നല്‍കാനില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. പെന്‍ഷനും വാങ്ങാനും ബില്ലുകള്‍ മാറാനും എത്തിയവരുടെ നീണ്ട നിരയാണ് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും അനുഭവപ്പെടുന്നത്.

വെറും 12 കോടി രൂപയാണ് ട്രഷറികളില്‍ ബാലന്‍സ് ഉള്ളത്. ആവശ്യത്തിന് പണം റിസര്‍വ്വ് ബാങ്കില്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്‍കാന്‍ കഴിയില്ല. 67 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും 111 കോടി രൂപ മാത്രമാണ് ശമ്പളത്തിന്റേയും പെന്‍ഷന്റേയും ആദ്യ ദിവസം റിസര്‍വ്വ് ബാങ്ക് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.