1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2019

സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു. തന്റെ പ്രിയ കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്താണ് ബൂ ലോകത്തോട് വിടപറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്.

ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ തളര്‍ന്നുപോയ ബൂവിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ‘ബഡിയുടെ വിയോഗത്തില്‍ അവന്റെ ഹൃദയം തകര്‍ന്നുപോയി. എങ്കിലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന് പോകേണ്ട സമയമായിരിക്കുന്നു. സ്വര്‍ഗത്തില്‍ വച്ച് ബഡിയുമായി അവന്‍ കാണുന്ന നിമിഷം അവന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും എന്ന് ഞങ്ങള്‍ കരുതുന്നു,’ ഫെയ്‌സ്ബുക്കിലെ ‘ബൂ’വിന്റെ പേജില്‍ അവന്റെ ഉടമസ്ഥര്‍ കുറിച്ചു.

രാത്രി ഉറക്കത്തിലാണ് ബൂവിന്റെ മരണം സംഭവിച്ചതെന്നും കുറിപ്പില്‍ പറയുന്നു. സെപ്റ്റംബര്‍ 2017ലാണ് ബഡി യാത്രയാകുന്നത്. അന്ന് 14 വയസ്സായിരുന്ന ബഡിക്ക്. പതിനൊന്നു വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഉടമസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. 2006ലാണ് ബൂ ഉടമസ്ഥര്‍ക്കൊപ്പം കൂടിയത്. അന്ന് മുതലാണ് ബൂവിന്റെ ചിത്രങ്ങള്‍ ഉടമസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുതുടങ്ങിയത്.

പാവക്കുട്ടിയെപ്പോലെ ഭംഗിയുളള ബൂ വളരെ പെട്ടെന്ന് ഇന്റര്‍നെറ്റിലെ താരമാകുകയായിരുന്നു്. പിന്നീട് ബൂവിന്റെ ക്യൂട്ട് ലുക്ക് അവനെ ലോകത്തിന് പ്രിയങ്കരനാക്കുകയായിരുന്നു. ബൂവിന്റെ ചിത്രങ്ങള്‍ അടങ്ങിയ ‘ബൂ: ദി ലൈഫ് ഓഫ് വേള്‍ഡ്‌സ് ക്യൂട്ടെസ്റ്റ് ഡോഗ്’ എന്ന പുസ്തകവും 2011 ല്‍ പുറത്തിറങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.