1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലേക്ക് തപാലില്‍ കിട്ടിയത് സൈയനൈഡ് പുരട്ടിയ കവര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് തപാലില്‍ സയനൈഡ് അയച്ച വിരുതന്‍ ആരെന്നറിയാതെ കുഴങ്ങുകയാണ് രഹസ്യാന്വേഷണ സംഘടനകള്‍.

വൈറ്റ് ഹൗസിലേക്കുള്ള കത്തുകള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന പ്രത്യേക കേന്ദ്രത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് സയനൈഡ് കവര്‍ എത്തിയത്. അധികൃതര്‍ സംശയം തോന്നി നടത്തിയ ആദ്യ പരിശോധനയില്‍ സയനൈഡ് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ രണ്ടാമത് നടത്തിയ വിശദ പരിശോധനയിലാണ് കവറില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് തെളിഞ്ഞത്.

നേരത്തെ വൈറ്റ് ഹൗസിലേക്ക് മലവും മൂത്രവും പാക്കറ്റിലാക്കു അയച്ച വിരുതന്റെ വിലാസമാണ് സയനൈഡ് കത്തിലും ഉള്ളതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ കത്തയച്ച വ്യക്തിയുടെ വിലാസം യഥാര്‍ഥമാണോ എന്ന്ആന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയില്ല.

കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ മറ്റൊരിടത്തേക്ക് അയച്ചിരിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി വക്താവ് ബ്രയാന്‍ ലിയറി അറിയിച്ചു. കത്തിനെക്കുറിച്ചും അതയച്ച ആളെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ അതിനു ശേഷം മാത്രമേ പുറത്തു വിടൂ എന്നാണ് അധികൃതരുടെ നിലപാട്.

1995 ലാണ് വൈറ്റ് ഹൗസിലേക്ക് മലവും മൂത്രവും നിറച്ച പാക്കറ്റ് എത്തിയത്. തുടര്‍ന്ന് 2012 ജൂണ്‍ 12 നാണ് അവസാന മലമൂത്ര പാക്കറ്റ് അയച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.