1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: ഭീതിയുണര്‍ത്തി യെമനില്‍ നിന്നും മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല വിമാനത്താവളം അടച്ചു. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരുന്ന മേകുനുവിനെ നേരിടാന്‍ ഒമാനിലെ ദോഫാര്‍ മേഖല അതീവ ജാഗ്രതയിലെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

സലാല വിമാനത്താവളം കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതല്‍ അടച്ചിട്ടു. സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മേകുനു ചുഴലിക്കാറ്റിന്റെ കേന്ദ്രം. സലാലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിയും മിന്നലിനുമൊപ്പം, കാറ്റും മഴയും തുടരുകയാണ്. അടുത്ത 12 മണിക്കൂറിനകം ഒമാന്‍ തീരത്ത് മേകുനു ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

മസ്‌കറ്റില്‍ നിന്ന് റോഡ് മാര്‍ഗമുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സലാലയിലെ അമ്പതിനായിരത്തോളം വരുന്ന മലയാളി സമൂഹവും ആശങ്കയിലാണ്. കരുതുന്നത്. ‘മെക്കനു’ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം സലാലയില്‍ നിന്നും, 400 കിലോമീറ്റര്‍ അകെലയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. ഇതിനകം അപകട സാധ്യത ഉള്ള മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞതയാണ് റിപ്പോര്‍ട്ടുകള്‍.

മെകുനു ചുഴലിക്കാറ്റ് യു.എ.ഇ.യെയും ചെറുതായി ബാധിക്കുമെന്ന് മുനിസിപ്പാലിറ്റിയുടെ നിരീക്ഷണകേന്ദ്രം. രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളില്‍ ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കടലില്‍ കുളിക്കാനിറങ്ങരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.