1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2018

സ്വന്തം ലേഖകന്‍: ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് കനത്ത മഴ; തുലാവര്‍ഷത്തിന് നാളെ തുടക്കമായേക്കും; അതീവ ജാഗ്രതാ നിര്‍ദേശം. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.

ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. എല്ലാ കലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ നിന്ന് 730 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത് ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി. ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരളതമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.