1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

ബ്രിട്ടണില്‍ ഇനി വരാനിരിക്കുന് പല തെരഞ്ഞെടുപ്പുകളിലും വിജയം കണ്‍സെര്‍വേറ്റീവ്‌സിനൊപ്പമായിരിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ലീഡര്‍ഷിപ്പ് കോണ്‍ടസ്റ്റില്‍ തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോറികള്‍ക്ക് ഭാവിയിലും അധികാരത്തില്‍ തുടരുന്നതിനായി കഴിവുറ്റ നേതൃനിര വരാനുണ്ടെന്നും ടോറി മാനിഫെസ്റ്റോ നിറവേറ്റാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും കാമറൂണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍പ്രധാനമന്ത്രി ടോണി ബ്ലയര്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് രാഷ്ടീയക്കാര്‍ കൂടുതല്‍ പ്രവചനങ്ങള്‍ നടത്തരുതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു കാമറൂണിന്റെ മറുപടി. എന്നാലും പ്രതിപക്ഷ കക്ഷികള്‍ കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത് കാണാന്‍ ഒരു രസമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് താല്‍പര്യം ജനിപ്പിക്കുന്ന കാര്യമാണെന്നും കാമറൂണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.