1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2015

ഇസ്ലാമിക് സേറ്റ് (ഐഎസ്) ഭീകരന്‍ ജിഹാദി ജോണിനെ പിടികൂടാനുള്ള നടപടി ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവി കാമറൂണിന്റെ നിര്‍ദേശം. ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തോടു കാമറൂണ്‍.

അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആരാച്ചാര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ ബ്രിട്ടനിലേക്കു കടക്കുന്നതായി റിപ്പോര്‍ട്ടു പുറത്തുവന്നത്. ഇയാളുടെ മുഖാവരണില്ലാതെ പുറത്തുവന്ന വീഡിയോയിലാണു താന്‍ ബ്രിട്ടനിലേക്കു മടങ്ങുകയാണെന്നും വിശ്വാസികളല്ലാത്തവരെ വധിക്കുമെന്നുമുള്ള ഭീഷണി ഉയര്‍ത്തിയത്. നേരത്തെയും ജിഹാദി ജോണ്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം മുഖം മറച്ച നിലയിലായിരുന്നു.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ചാനലാണ് ആദ്യം വീഡിയോ പുറത്ത് വിട്ടത്. പിന്നീട് ബ്രിട്ടനിലെ പത്രമായ ഡെയ്‌ലി മെയ്‌ലും വീഡിയോ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷുകാരായ ഡേവിഡ് ഹെയ്ന്‍സ്, അലന്‍ ഹെനിങ് ഉള്‍പ്പെടെ ഏഴു പേരെ തലയറുത്തു കൊന്നത് ജിഹാദി ജോണായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.