1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

ടോറികള്‍ തെരഞ്ഞെടുപ്പ് ജയിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ സുഗമമായ നടത്തിപ്പിന്ന് എട്ട് ബില്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന എന്‍എച്ച്എസിന് ആദ്യ പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്നാണ് ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നത്.

എന്‍എച്ച്എസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വരുന്നത് എട്ടു ബില്യണ്‍ പൗണ്ടാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ എന്‍എച്ച്എസ് മേധാവിയായ സൈമണ്‍ സ്റ്റീവന്‍സ് പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്താകണം ഡേവിഡ് കാമറൂണും എട്ടു ബില്യണ്‍ പൗണ്ടെന്ന കണക്കില്‍ എത്തിച്ചേര്‍ന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. എന്‍എച്ച്എസില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും ഡേവിഡ് കാമറൂണ്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ ടോറികള്‍ മാത്രമല്ല ലിബറല്‍ ഡെമോക്രാറ്റുകളും ലേബര്‍ പാര്‍ട്ടികളും വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. ഓരോ പാര്‍ട്ടികളും നടത്തുന്ന വാഗ്ദാന പ്രഖ്യാപനങ്ങളെ എതിര്‍ വാദങ്ങള്‍ കൊണ്ട് നിഷ്പ്രഭമാക്കാനാണ് എല്ലാ രാഷ്ട്ീയ കക്ഷികളും നേതാക്കളും ശ്രമിക്കുന്നത്. പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താനുള്ള പ്രധാന ആയുധങ്ങളിലൊന്നാണ് എന്‍എച്ച്എസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.