1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ അവതാരം, ഫോട്ടോ പുറത്ത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ കറാച്ചിയില്‍നിന്നാണ് പകര്‍ത്തിയത്.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്റെ വലിപ്പമേറിയ ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് പുതിയ ഫോട്ടോ. അധോലോക കുറ്റവാളി കറാച്ചിയില്‍ ഇല്ലെന്നാണ് പാകിസ്താന്റെ നിലപാട്.

എന്നാല്‍, കറാച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ ഏരിയയില്‍തന്നെ ദാവൂദ് താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. വെള്ള കുര്‍ത്തയും കറുത്ത കോട്ടും ധരിച്ച, ഏകദേശം 60 വയസ് തോന്നിക്കുന്ന ദാവൂദിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ദാവൂദ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായെന്ന അഭ്യൂഹങ്ങളും തള്ളിക്കളയുന്നതാണ് പുതിയ ഫോട്ടോ.

അധോലോക പശ്ചാത്തലത്തിലേക്ക് മകന്‍ കടന്നുവരാതിരിക്കാന്‍ ദാവൂദ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് സൂചന. മകനെ അകറ്റിനിര്‍ത്താനാണ് ദാവൂദ് ശ്രമിക്കുന്നത്. മകനെ മുഖ്യധാരാ ബിസിനസിലേക്ക് കൊണ്ടുവരാന്‍ ദാവൂദ് പുതിയ കമ്പനി തുടങ്ങിയതായും അഭ്യൂഹങ്ങളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.