1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി. ഒപ്പം, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കി മാറ്റുകയും ചെയ്തു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാക്കി.

കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്മേല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണു പുതിയ ബില്‍ പാസാക്കാന്‍ ലോക്‌സഭ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുണ്ടായ പീഡനവും സഭയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഏപ്രില്‍ 21നു കൊണ്ടുവന്ന ക്രിമിനല്‍ ലോ (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കുള്‍പ്പെടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണു പുതിയ നിയമമെന്ന് ബില്‍ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.