1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2015

സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക.

ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് ഉള്‍പെടെ അഞ്ച് വിഭാഗങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ ഉതകുന്ന പാക്കേജിനെക്കുറിച്ചും സര്‍ക്കാറിന് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

പ്രൊഫഷണല്‍ സേവന സ്ഥാപനമായ സിലോയിറ്റെയുമായി സഹകരിച്ചാണ് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. റിട്ടയര്‍മെന്റ് വിസ, പാപ്പരായവക്ക് എതിരായ ക്രിമിനല്‍ നടപടി ക്രമം, ചെക്ക് മടങ്ങുന്ന സാഹചര്യത്തിലുള്ള നടപടി ക്രമം എന്നിവ ലഘൂകരിക്കുക, താമസത്തിനുള്ള അവകാശങ്ങളിലെ ഔദ്യോഗിക നടപടികള്‍, ജിസിസി രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും അയവുള്ളതാക്കുക എനിങ്ങനെ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശയിലുണ്ട്.

സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ അതി വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് വിസ അനുവദിക്കാമെന്ന ശുപാര്‍ശ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഒപ്പം വിസാ നടപടി ക്രമങ്ങളിലെ ലഘൂകരണവും വിരമിച്ചവര്‍ക്കുള്ള വിസയിലെ നൂലാമാലകള്‍ ഒഴിവാക്കുന്നതും കൂടുതല്‍ നിക്ഷേപം ദുബായിലേക്ക് എത്തിക്കും.

ഈ മാറ്റങ്ങള്‍ നടപ്പിലാകുകയാണെങ്കില്‍ പ്രവാസി കാര്യങ്ങളിലുള്ള പരിഷ്‌ക്കരങ്ങളുടെ കാര്യത്തില്‍ അയല്‍ എമിറേറ്റുകളില്‍ നിന്നും, മറ്റു രാജ്യങ്ങളില്‍ നിന്നും ബഹുദൂരം മുന്നിലാവും ദുബായിയുടെ സ്ഥാനം. ശുപാര്‍ശകളില്‍ പലതും മിക്കതും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.