1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2020

സ്വന്തം ലേഖകൻ: പതിനാറാം തിയതി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഗവര്‍ണറെ കാണും. കെജ്‌രിവാള്‍ ബുധനാഴ്ച്ച എം.എല്‍.എ മാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രി സഭയായിരിക്കും കെജ്‌രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും.

ഹാട്രിക് വിജയം നേടിയ ആം ആദ്മി പഴയ മന്ത്രിസഭയെ തന്നെ ഇക്കുറിയും നിലനിർത്തിയേക്കുമെന്ന് സൂചന. രാഘവ് ചദ്ദ, അതീഷി എന്നീ പുതുമുഖങ്ങളെക്കൂടി ആം ആദ്മി ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മന്ത്രിസഭയിൽ പഴയ മന്ത്രിമാരെ തന്നെ നിലനിർത്താൻ ആം ആദ്മി തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

പഴയ മന്ത്രിമാരുടെ ഭരണ നേട്ടങ്ങളാണ് ഭരണത്തുടർച്ച നേടാൻ സഹായിച്ചതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായം. അതിനാൽ തന്നെ പഴയ മന്ത്രിസഭ തുടരാനാണ് സാധ്യതയെന്ന് മുതിർന്ന ആം ആദ്മി നേതാവ് പ്രതികരിച്ചു. ഇതോടെ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം തുടങ്ങിയവർ എന്നിവർ മന്ത്രിസഭയിൽ തുടരാനാണ് സാധ്യത.

70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി ഭരണം ഉറപ്പിച്ചത്. കഴിഞ്ഞ തവണ 3 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 8 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസാകട്ടെ സംപൂജ്യരായി. ഞായറാഴ്ചയാണ് ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്‍ഞ ചെയ്യുന്നത്. രാാഘവ് ചദ്ദയ്ക്ക് ധനകാര്യവകുപ്പും അതീഷിയ്ക്ക് വിദ്യാഭ്യാസ വകുപ്പും നൽകിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. മത്സരിച്ച 70 മണ്ഡലങ്ങളില്‍ 63ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. ഏഴ് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.