1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും ദുരൂഹമായ സാഹചര്യത്തില്‍ കാര്‍ കാണാതായി, അതി ജാഗ്രതാ നിര്‍ദ്ദേശം. സൈനിക ആശുപത്രിയുടെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ കാറാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ഇത്തവണ മോഷണം പോയി. രാഷ്ട്രം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ, ഒരാഴ്ചക്കിടെ തന്ത്രപ്രധാന സ്ഥലങ്ങളില്‍നിന്ന് മോഷണം പോകുന്ന മൂന്നാമത്തെ വാഹനമാണിത്.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്തോതിബത്തന്‍ ബോര്‍ഡര്‍ പൊലീസ് ഐ.ജിയുടെ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനവും പത്താന്‍കോട്ടുനിന്ന് ഒരു ആള്‍ട്ടോ ടാക്‌സി കാറും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയിരുന്നു.

ടാക്‌സി കാറിന്റെ ഡ്രൈവറെ പിന്നീട് ഹിമാചലില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയും ചെയ്തു. രണ്ടു സംഭവങ്ങളും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ മോഷണ വാര്‍ത്ത പുറത്തുവന്നത്. കാര്‍ മോഷണ പരമ്പരക്ക് ഇതുവരെ തുമ്പൊന്നും കിട്ടാത്തത് ഡല്‍ഹി പോലീസിലെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാളത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഒരുങ്ങി നില്‍ക്കുന്ന നഗരം വന്‍ സുരക്ഷാ വലയത്തിനുള്ളിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.