1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ തല്ലിച്ചതച്ചു. കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മക്കാണ് സഹതടവുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാള്‍ ജയില്‍ അധികൃതര്‍ക്കും കോടതിക്കും പരാതി നല്‍കി.

നേരത്തെ കോടതി ഡല്‍ഹി കൂട്ടമാനംഭംഗ കേസിലെ പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവരെ വധശിക്ഷക്ക് വിധിച്ചിരുന്നു. അഞ്ച് പ്രതികളിലൊരാളായ റാം സിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലിലെ സെല്ലില്‍ തൂങ്ങി മരിച്ചിരുന്നു. റാം സിങ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെങ്കിലും കൊലപാതകമെന്നായിരുന്നു റാം സിങ്ങിന്റെ കുടുംബത്തിന്റെ ആരോപണം. കൂട്ടമാനഭംഗം നടന്ന ബസ് ഓടിച്ചിരുന്നത് റാം സിങായിരുന്നു.

ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16ന് രാത്രിയാണ് 23 കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച് കൂട്ടുകാരനൊപ്പം നഗ്‌നയാക്കി ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചേരിയുകയും ചെയ്തു.

ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബര്‍ 29 ന് സിംഗപ്പൂരില്‍ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം ഇന്ത്യകത്തും പുറത്തും ചര്‍ച്ചയാകുകയും വന്‍ പ്രതിഷേധത്തിന് തിരികൊളുത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.