1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015

മറവി രോഗമുള്ള ആളുകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കാലോചിതമായി നിയമങ്ങള്‍ പുതുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രായമായ ഡ്രൈവര്‍മാരുടെ എണ്ണം കൂടിവരികയാണെന്നും ഇവര്‍ പറയുന്നു.

മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയുണ്ടാകുന്ന തരത്തിലേക്ക് ഡിമെന്‍ഷ്യ രോഗികളുടെ ഡ്രൈവിംഗ് മാറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയേക്കും.

ഡിമെന്‍ഷ്യ രോഗമുള്ള ആളുകള്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് നിയമം. അല്ലെങ്കില്‍ ആയിരം പൗണ്ട് പിഴ അടക്കണം. എന്നാല്‍, ഈ നിയമം അപര്യാപ്തമാണെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്ന സമയത്ത് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഡിമെന്‍ഷ്യ രോഗികള്‍ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.