1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2017

സ്വന്തം ലേഖകന്‍: യുഎസിലെ അലബാമ ഉപതെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കൈപൊള്ളി, 25 വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം. യുഎസ് സെനറ്റിലേക്കു നടന്ന അലബാമ ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി.

കഴിഞ്ഞ 25 വര്‍ഷത്തിനു ശേഷം ആദ്യമായി അലബാമയില്‍നിന്നും സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡഗ് ജോണ്‍സാണ് വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ന്യായാധിപനും യാഥാസ്ഥിതിക നേതാവുമായ റോയ് മൂറിനെയാണ് ഡഗ് ജോണ്‍സ് പരാജയപ്പെടുത്തിയത്.

ഡഗ് ജോണ്‍സിന്റെ വിജയത്തോടെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 5149 ആയി കുറയുകയും ചെയ്തു. അലബാമ സെനറ്ററായിരുന്ന ജെഫ് സെഷന്‍സിനെ ട്രംപ് അറ്റോര്‍ണി ജനറലായി നിയമിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.