1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2016

അലക്‌സ് വര്‍ഗീസ്: ഡെര്‍ബി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റാം ലെനിന്‍ സഖ്യം ജേതാക്കള്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലണ്ടനില്‍ നിന്നുമുള്ള റാം ലെനിന്‍ സഖ്യം ജേതാക്കളായി. ആദ്യന്തം ഉദ്വേഗം നിറഞ്ഞ് നിന്ന മത്സരത്തില്‍ നോര്‍ത്താംപ്റ്റണില്‍ നിന്നുമുള്ള ജിനി ജിജോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 42 ടീമുകള്‍ ആറ് ഗ്രൂപ്പുകളായി മത്സരിച്ച്, അതിലെ വിജയികള്‍ പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി മത്സരങ്ങള്‍ നടന്നു. ആദ്യ സെമിയില്‍ ജിനി ജിജോ സഖ്യം രാജീവ് ഷൈന്‍ സഖ്യത്തേയും, രണ്ടാം സെമിയില്‍ ലെനിന്‍ റാം സഖ്യം സനീഷ് അനി സഖ്യത്തേയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.തുടര്‍ന്ന് നടന്ന വാശിയേറിയ ഫൈനലിലാണ് ലെനിന്‍ റാം സഖ്യം കിരീടം കരസ്ഥമാക്കിയത്. ജിനി ജിജോ സഖ്യം രണ്ടാം സ്ഥാനവും, സനീഷ് അനി സഖ്യം മൂന്നാം സ്ഥാനവും നേടി.

ഒന്നാം സമ്മാനം നേടിയ ലെനിന്‍ റാം സഖ്യത്തിന് ട്രോഫിയും 300 പൗണ്ടും കെ ഡെര്‍ബി മേയര്‍ കൗണ്‍സിലര്‍ ലിന്‍ഡ വിന്റര്‍ സമ്മാനിച്ചു.രണ്ടാം സമ്മാനമായി ട്രോഫിയും 150 പൗണ്ടും ജിനി ജിജോ സഖ്യം നേടി.മൂന്നാം സ്ഥാനത്തെത്തിയ സനീഷ് അനി സഖ്യം 100 പൗണ്ടും ട്രോ ഫിയും, നാലാമതെത്തിയ രാജീവ് ഷൈന്‍ സഖ്യം ട്രോഫിയും 75 പൗണ്ടും നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ എല്ലാ ടീമുകളും 50 പൗണ്ട് വീതം പ്രോല്‍സാഹന സമ്മാനവും നേടി. വിജയികള്‍ക്ക് മേയര്‍ ലിന്‍ഡ വിന്റര്‍, ലിറ്റില്‍ ഓവന്‍ കൗണ്‍സിലര്‍ ജോ നൈറ്റ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കളിയിലുടനീളം സ്ഥിരതയോടും ക്യത്യതയാര്‍ന്ന നെറ്റ്‌ ്രൈഡവിലൂടെയും മേധാവിത്വം പുലര്‍ത്തിയ രാജീവ് സദാശിവന്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം കരസ്ഥമാക്കി.

ചെറുപ്രായത്തില്‍ തന്നെ മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച ലെവിന്‍ മാത്യു, ബേസില്‍ ജോണ്‍സണ്‍, മാത്യൂസ് റോയ് എന്നിവര്‍ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡ് നേടി.

വളരെ സുതാര്യമായി കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ സഹായത്തോടെയും, വാട്‌സ് ആപ്പിലൂടെയും മത്സരത്തിന്റെ വിവരങ്ങള്‍ ടീമുകളില്‍ എത്തിക്കുകയും, മത്സരത്തിന്റെ പുരോഗതിയും എത്തിച്ചത് എല്ലാവര്‍ക്കും ഒരു പുത്തന്‍ അനുഭവമായി.

ടൂര്‍ണമെന്റ് ആസൂത്രണ ഘട്ടം മുതല്‍ അവസാന ഘട്ടം വരെയും കൃത്യതയാര്‍ന്ന അശയവിനിമയത്തോടും സംഘടനാ മികവോടെയും ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബിന്റെ സംഘാടകരെ കളിക്കാരും, കായിക പ്രേമികളും ഒന്നടങ്കം അഭിനന്ദനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.